വിദ്യാര്‍ഥികള്‍ക്കു ജൂലൈ 31 വരെ കഴിഞ്ഞ വര്‍ഷത്തെ കണ്സഷന് കാര്‍ഡ് ഉപയോഗിക്കാം
വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ ജൂലൈ 31വരെ കഴിഞ്ഞ വര്‍ഷത്തെ കണ്സഷന് കാര്‍ഡ് ഉപയോഗിച്ചു യാത്ര ചെയ്യാമെന്നു മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശം. കണ്സഷന് കാര്‍ഡ് വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിടുന്ന സാഹചര്യം പരിഗണിച്ചാണു പുതുക്കിയ നിര്‍ദേശം. തിങ്കളാഴ്ച സ്കൂള്‍ തുറക്കുന്ന സാഹചര്യത്തിലാണു മോട്ടോര്‍ വാഹന വകുപ്പ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.
എന്നാല്‍, പത്താം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു യാത്രാ സൌജന്യ പാസിന്റെ ആവശ്യമില്ല. സ്ഥാപനം നല്കുന്ന പാസ് ഉപയോഗിച്ചു പത്താം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ സഞ്ചരിക്കാം.
സ്കൂള്‍ വാഹനങ്ങളില്‍ മുന്നിലും പിന്നിലും വശങ്ങളിലും സ്കൂളുകളുടെ പേരും ഫോണ്‍നമ്പരും കൂടാതെ ജില്ലാ ദുരന്തനിവാരണ ബോര്‍ഡ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് എന്നിവയുടെ ഫോണ്‍ നമ്പരും നിര്‍ബന്ധമായും പതിക്കണം. സ്കൂള്‍ വാഹനത്തില്‍ മൂന്നു മുതല്‍ 12 വയസുവരെയുള്ള രണ്ടു കുട്ടികള്‍ക്ക് ഒരു സീറ്റ് നല്‍കണം. 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് ഓരോ സീറ്റ് വീതമാണ് അനുവദിക്കേണ്ടത്. നിയമാനുസൃതത്തില് കൂടുതല്‍ കുട്ടികളെ കയറ്റാന്‍ പാടില്ല. വാഹനത്തില്‍ ഫസ്റ് എയ്ഡ് ബോക്സും തീ അണയ്ക്കാനുള്ള ഉപകരണവും കരുതണം. സ്കൂള്‍ വാഹനങ്ങളില്‍ വേഗപ്പൂട്ടും നിര്‍ബന്ധമാക്കും. എല്ലാ വാഹനത്തിലും കുട്ടികളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഫോണ്‍നമ്പരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രജിസ്ററായി സൂക്ഷിക്കണം. സ്കൂള്‍ വാഹനം ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്കു വാഹനം ഓടിക്കുന്നതിനു പത്തു വര്‍ഷത്തെ പരിചയം ഉണ്ടാകണം. കുട്ടികള്‍ക്കു വാഹനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും സുരക്ഷിതമായി റോഡു മുറിച്ചു കടക്കുന്നതിനും സഹായിക്കുന്നതിനുമായി അറ്റന്‍ഡറെ നിയമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കുട്ടികളെ കുത്തിനിറയ്ക്കുന്ന ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളെ ഒഴിവാക്കുന്നതിനായി സ്കൂള്‍ അധികൃതരും പിടിഎ ഭാരവാഹികളും ആര്‍ടിഒമാരുമായി ബന്ധപ്പെടണം.
പ്രതിഫലം വാങ്ങി സര്‍വീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങളെ ഒഴിവാക്കേണ്ടതും സര്‍വീസ് അനുവദിക്കാതിരിക്കാനും സ്കൂള്‍ അധികൃതര്‍ തയാറാകണമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

.jpg)