Blog

LATEST FORM Blog

Showing posts with label Examination. Show all posts

നൂറുമേനി വിജയംകൊയ്ത പാവറട്ടി സെന്റ് ജോസഫസ്സിന് അനുമോദന പ്രവാഹം

നൂറുമേനി വിജയംകൊയ്ത പാവറട്ടി സെന്റ് ജോസഫസ്സിന് 
ജില്ലയിലെ നൂറുശതമാനം വിജയംനേടിയ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്ത്ഥി കള്‍ പരീക്ഷയെഴുതിയത് പാവറട്ടി സെന്റ് ജോസഫ് സ്‌കൂളിലാണ്. അനുമോദന പ്രവാഹം  

വായിച്ചതുകൊണ്ടുമാത്രം 'പഠിച്ചു' എന്നു പറയാനാവില്ല!!

വാര്‍ഷിക പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം നേടാനുള്ള ശ്രമങ്ങള്‍ ഇപ്പോഴേ ആരംഭിക്കേണ്ടതുണ്ട്. പുസ്തകം തുറന്നുവെച്ച് അതില്‍ നോക്കിയിരിക്കുന്ന പ്രവൃത്തിയേയാണ് ചിലരെങ്കിലും പഠനം എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്. മറ്റു ചിലര്‍ക്ക് പുസ്തകം ഉറക്കഗുളികയുടെ ഫലം നല്‍കുന്നു. വായിച്ചതുകൊണ്ടുമാത്രം 'പഠിച്ചു' എന്നു പറയാനാവില്ല. ആരോഗ്യകരമായ പഠനശീലങ്ങള്‍ സ്വായത്തമാക്കുന്നതിലൂടെ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പാഠങ്ങള്‍ ല്ക്കദിസ്ഥമാക്കാനും പഠനം ആയാസരഹിതമാക്കാനും കഴിയും.

പഠനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

*കാറ്റും വെളിച്ചവും കടക്കുന്ന ഒഴിഞ്ഞ ഒരിടം വേണം പഠിക്കാനായി തിരഞ്ഞെടുക്കാന്‍. വിജനമായ സ്ഥലങ്ങള്‍, ബാഹ്യമായ ശല്യങ്ങള്‍ ഇല്ലാത്തവയാണെങ്കിലും, പലവിധ ചിന്തകളും മനോരാജ്യങ്ങളും കടന്നുവരാന്‍ സാധ്യത ഏറെയുണ്ട്. അതിനാല്‍ കുട്ടികള്‍ മറ്റുള്ളവര്‍ക്കു കാണാന്‍ പാകത്തില്‍ വീട്ടിനുള്ളില്‍ത്തന്നെ ഇരുന്ന് പഠിക്കുന്നതാണ് നല്ലത്.

*അരണ്ട പ്രകാശത്തിലുള്ള വായന കണ്ണുകള്‍ വേഗത്തില്‍ ക്ഷീണിക്കാന്‍ കാരണമാവുന്നു. ട്യൂബ്‌ലൈറ്റ്/സി.എഫ്.എല്‍. ഉപയോഗിക്കുന്നതാണ് ഉത്തമം.

*നേരിട്ട് പ്രകാശം മുഖത്തടിക്കുന്നപക്ഷം കണ്ണു പുളിക്കുകയും വേഗം ഉറക്കം വരികയും ചെയ്യും. പ്രകാശം പിറകില്‍നിന്നോ വശങ്ങളില്‍ നിന്നോ പുസ്തകത്തിലേക്കു വീഴത്തക്കവിധത്തിലാവണം പഠന മേശ ക്രമീകരിക്കാന്‍.

*ആവശ്യമുള്ള പഠന സാമഗ്രികള്‍, കുടിക്കാന്‍ വെള്ളം തുടങ്ങിയവ മുറിയില്‍ കരുതിവെക്കണം. ഓരോ കാരണംപറഞ്ഞ് ഇടയ്ക്കിടെ എഴുന്നേറ്റു നടക്കുന്നത് ശ്രദ്ധ മുറിയാന്‍ കാരണമാവുന്നു.

*ശ്രദ്ധയെ ആകര്‍ഷിക്കുന്നതരം ചിത്രങ്ങള്‍, കത്തുകള്‍, ആശംസാ കാര്‍ഡുകള്‍, മുഖം നോക്കുന്ന കണ്ണാടി, സൗന്ദര്യ വര്‍ധകവസ്തുക്കള്‍ എന്നിവയൊന്നും പഠനമേശയ്ക്കരികില്‍ വേണ്ട.

*കിടക്കയില്‍ ഇരുന്ന് പഠിക്കുന്നതു നന്നല്ല. കിടക്കയിലോ സോഫയിലോ കിടന്നുകൊണ്ടുള്ള വായന വേണ്ടേ വേണ്ട. കസേരയില്‍ നിവര്‍ന്നിരുന്നുവേണം വായിക്കാന്‍.

*വയറുനിറച്ച് ആഹാരം കഴിച്ച ശേഷം പഠിക്കാനിരിക്കുന്നത് നിദ്രയെ ക്ഷണിച്ചുവരുത്തും.

*ഇടയ്ക്ക് ശ്രദ്ധ പതറിപ്പോവുന്നവര്‍, തെല്ലുറക്കെ വായിക്കുന്നതില്‍ തെറ്റില്ല.

*പ്രയാസമേറിയ ഭാഗങ്ങള്‍ ല്ക്കദിസ്ഥമാക്കിയശേഷം, മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കുന്നതായി സങ്കല്‍പ്പിച്ച് ഉറപ്പിക്കണം.

*പ്രധാനഭാഗങ്ങള്‍ പുസ്തകത്തില്‍ അടിവരയിടുന്നതിനുപകരം നോട്ടുബുക്കില്‍ കുറിച്ചുവെക്കണം.

*ഓരോ ദിവസവും പഠനം തുടങ്ങുന്നതിനു മുമ്പായി തലേദിവസത്തെ പാഠങ്ങള്‍ ഓര്‍മിക്കാന്‍ ശ്രമിക്കുകയും വിട്ടുപോവുന്ന ഭാഗങ്ങള്‍ പുസ്തകം നോക്കി പൂരിപ്പിക്കുകയും വേണം.

*വായിച്ചിട്ട് തലയില്‍ കയറുന്നില്ലെങ്കില്‍ പിന്നെ, വഴി ഒന്നേയുള്ളൂ. എഴുതിപ്പഠിക്കുക.

ഡോ.ഹരി എസ്.ചന്ദ്രന്‍,.
കണ്‍സല്‍ട്ടന്‍റ് സൈക്കോളജിസ്റ്റ്
drhari7@hotmail.com

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനസമ്മാനം

കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി., പ്ലസ്ടു, ഹയര്‍ സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തരബിരുദം, ഡിപ്ലോമ, മറ്റു പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയില്‍ ഡിസ്റ്റിങ്ഷന്‍, അല്ലെങ്കില്‍ ഫസ്റ്റ്ക്ലാസ് വാങ്ങി വിജയിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വികസനവകുപ്പ് പ്രത്യേക പ്രോത്സാഹന സമ്മാനം നല്‍കുന്നു. എസ്.എസ്.എല്‍.സി..ക്ക് ആറ് ബി, നാല് സി ഗ്രേഡുകള്‍ നേടിയവര്‍ക്കും പ്ലസ്ടുവിന് നാല് ബി രണ്ട്, സി ഗ്രേഡുകള്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. നിശ്ചിതഫോറത്തിലുള്ള അപേക്ഷ ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലായ് 15ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

Full A+ Winners of St.joseph's HSS Pavaratty


Full A+ Winners of St.joseph's HSS Pavaratty
1st year Examination

1. Nithin Louis (B1)
2. Merrin Vargheese (B1)
3. Ashitha VV (B1)
4. Gopika Gopalan (E
1)

ഹയര്‍സെക്കന്‍ഡറി ഫീസ് പരിഷ്കരിച്ചു

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പരീക്ഷകള്‍ക്കും അക്കാദമിക കാര്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പരിഷ്കരിച്ച് ഉത്തരവായി. വിദ്യാര്‍ഥി സംഘടനകളും ചില വിഭാഗം ജനങ്ങളും മുന്നോട്ടുവച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പരീക്ഷയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ഫീസ് 1000 രൂപയില്‍ നിന്ന് 600 രൂപയായി കുറച്ചു. വിവിധ സേ പരീക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഫീസിലും കുറവു വരുത്തിയിട്ടുണ്ട്. പ്രാക്ടിക്കലുള്ള വിഷയങ്ങള്‍ക്ക് 200 രൂപയില്‍നിന്നു 150 രൂപയായും പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് 250 രൂപയില്‍ നിന്നു 175 രൂപയായും കുറച്ചിട്ടുണ്ട്. ഡ്യൂപ്ളിക്കേറ്റ് മാര്‍ക്ക് ലിസ്റിനുള്ള ഫീസ് 500 രൂപയില്‍ നിന്നുള്ള 300 രൂപയായും മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് 100ല്‍ നിന്ന് 30 രൂപയായും കുറച്ചു.

പത്താം ക്ലാസില്‍ എഴുത്തുപരീക്ഷയ്ക്ക് പ്രത്യേക മിനിമം മാര്‍ക്ക് വരും

പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ എഴുത്തു പരീക്ഷയ്ക്ക് പ്രത്യേക മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പരീക്ഷാഫലത്തിന്റെ നിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. അധ്യാപകസംഘടനകളില്‍ നിന്നും മറ്റും ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സാധ്യത പരിഗണിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്താം ക്ലാസില്‍ ഓരോ വിഷയത്തിനും 50ല്‍ പത്തുമാര്‍ക്ക് ഇന്‍േറണല്‍ മാര്‍ക്കാണ്. പ്രോജക്ടുകള്‍, ക്ലാസ് അസൈന്‍മെന്‍റുകള്‍, പരീക്ഷകള്‍, പഠനപ്രവര്‍ത്തനങ്ങളുടെ നിലവാരം തുടങ്ങിയവ പരിശോധിച്ചാണ് ഈ മാര്‍ക്കുകള്‍ നല്‍കിയിരുന്നത്. ഈ സമ്പ്രദായം ഏര്‍പ്പെടുത്തിയ സമയത്ത് മാര്‍ക്കിടുന്ന രീതികള്‍ പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ പ്രത്യേക സമിതികള്‍ രൂപവത്കരിച്ചിരുന്നു. ചില സ്‌കൂളുകളിലെങ്കിലും കൃത്യമായി പരിശോധനയും നടന്നിരുന്നു. ഈ സമിതികള്‍ മിക്കതും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഈ സാഹചര്യത്തില്‍ ജയിക്കാന്‍ ആകെ അമ്പതില്‍ 15 മാര്‍ക്ക് വേണ്ടപ്പോള്‍ മിക്കവര്‍ക്കും ഇന്‍േറണല്‍ എട്ടു മാര്‍ക്കില്‍ കുറയാതെ ലഭിക്കും. പിന്നെ വിജയിക്കാന്‍ ആറോ ഏഴോ മാര്‍ക്ക് എഴുതി നേടിയാല്‍ മതിയെന്ന സ്ഥിതിയുണ്ടായി. ഇത്തവണത്തെ പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്തത് ആകെ 24000 പേരാണ്. അവരില്‍ പലര്‍ക്കും ഇന്‍േറണല്‍ മാര്‍ക്ക് എട്ടുവരെ കിട്ടിയ സാഹചര്യത്തിലാണ് പരാതികള്‍ വീണ്ടും സജീവമായത്. ഇതിന് ഒരു പരിഹാരം കണ്ടെത്താന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അധ്യാപകസംഘടനകളോട് ഗവണ്‍മെന്‍റ് ആവശ്യപ്പെട്ടു. ജൂണ്‍ പത്തിനകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇങ്ങനെ നടത്തിയ ആലോചനകളിലാണ് എഴുത്തു പരീക്ഷ ജയിക്കാന്‍ പ്രത്യേക മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതാണ് ഉചിതമെന്ന നിര്‍ദ്ദേശം വന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഇപ്പോള്‍ ഈ സമ്പ്രദായം നിലവിലുണ്ട്.
Contact

Send Us A Email

OSA

Registrationform

Please complete the form and we will surely get in touch with you !

Name:

ST. JOSEPH'S arts and science COLLEGE, P.O.Pavaratty, Pin 680507, Thrissur, Kerala, India

Phone:

9072056869

Email:

sjascpavaratty@gmail.com

St.Joseph's

HIGHER SECONDARY SCHOOL, Pavaratty, Thrissur, Kerala, India, 680507

0487 2640282