ഹയര്‍സെക്കന്‍ഡറി ഫീസ് പരിഷ്കരിച്ചു
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പരീക്ഷകള്‍ക്കും അക്കാദമിക കാര്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പരിഷ്കരിച്ച് ഉത്തരവായി. വിദ്യാര്‍ഥി സംഘടനകളും ചില വിഭാഗം ജനങ്ങളും മുന്നോട്ടുവച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
പരീക്ഷയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ഫീസ് 1000 രൂപയില്‍ നിന്ന് 600 രൂപയായി കുറച്ചു. വിവിധ സേ പരീക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഫീസിലും കുറവു വരുത്തിയിട്ടുണ്ട്. പ്രാക്ടിക്കലുള്ള വിഷയങ്ങള്‍ക്ക് 200 രൂപയില്‍നിന്നു 150 രൂപയായും പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് 250 രൂപയില്‍ നിന്നു 175 രൂപയായും കുറച്ചിട്ടുണ്ട്. ഡ്യൂപ്ളിക്കേറ്റ് മാര്‍ക്ക് ലിസ്റിനുള്ള ഫീസ് 500 രൂപയില്‍ നിന്നുള്ള 300 രൂപയായും മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് 100ല്‍ നിന്ന് 30 രൂപയായും കുറച്ചു.



