ബെസ്റ്റ് സ്‌കൂള്‍-ക്ലൂന്‍ കാമ്പസ് പുരസ്‌കാരം നേടിയ സെന്റ് ജോസഫ്‌സിന് അനുമോദനം
ദേവമാതാ സി.എം.ഐ. വിദ്യാഭ്യാസ കോര്‍പ്പറേറ്റ് ഏജന്‍സിയുടെ ബെസ്റ്റ് സ്‌കൂള്‍-ക്ലൂന്‍ കാമ്പസ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ പി.ടി.എ.യുടെ നേതൃത്വത്തില്‍ അനുമോദിച്ചു. മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഡേവിസ് പുത്തൂര്‍ ആധ്യക്ഷ്യം വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജേക്കബ് ഞെരിഞ്ഞാംപ്പിള്ളി, പ്രധാന അധ്യാപകന്‍ ഫ്രാന്‍സിസ് സേവ്യര്‍, ജെയ്‌നി ജോണി, പ്രീത ശര്‍മ്മ, പി.കെ. രാജന്‍, ഫാ. പോള്‍ പള്ളിക്കാട്ടില്‍, ലാന്‍സണ്‍ കെ.എഫ്., ജെറോം ബാബു എന്നിവര്‍ സംസാരിച്ചു.