വായിച്ചതുകൊണ്ടുമാത്രം 'പഠിച്ചു' എന്നു പറയാനാവില്ല!!
വാര്‍ഷിക പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം നേടാനുള്ള ശ്രമങ്ങള്‍ ഇപ്പോഴേ ആരംഭിക്കേണ്ടതുണ്ട്. പുസ്തകം തുറന്നുവെച്ച് അതില്‍ നോക്കിയിരിക്കുന്ന പ്രവൃത്തിയേയാണ് ചിലരെങ്കിലും പഠനം എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്. മറ്റു ചിലര്‍ക്ക് പുസ്തകം ഉറക്കഗുളികയുടെ ഫലം നല്കുന്നു. വായിച്ചതുകൊണ്ടുമാത്രം 'പഠിച്ചു' എന്നു പറയാനാവില്ല. ആരോഗ്യകരമായ പഠനശീലങ്ങള്‍ സ്വായത്തമാക്കുന്നതിലൂടെ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പാഠങ്ങള്‍ ല്ക്കദിസ്ഥമാക്കാനും പഠനം ആയാസരഹിതമാക്കാനും കഴിയും.
പഠനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.
*കാറ്റും വെളിച്ചവും കടക്കുന്ന ഒഴിഞ്ഞ ഒരിടം വേണം പഠിക്കാനായി തിരഞ്ഞെടുക്കാന്‍. വിജനമായ സ്ഥലങ്ങള്‍, ബാഹ്യമായ ശല്യങ്ങള് ഇല്ലാത്തവയാണെങ്കിലും, പലവിധ ചിന്തകളും മനോരാജ്യങ്ങളും കടന്നുവരാന്‍ സാധ്യത ഏറെയുണ്ട്. അതിനാല്‍ കുട്ടികള്‍ മറ്റുള്ളവര്‍ക്കു കാണാന്‍ പാകത്തില്‍ വീട്ടിനുള്ളില്‍ത്തന്നെ ഇരുന്ന് പഠിക്കുന്നതാണ് നല്ലത്.
*അരണ്ട പ്രകാശത്തിലുള്ള വായന കണ്ണുകള്‍ വേഗത്തില്‍ ക്ഷീണിക്കാന്‍ കാരണമാവുന്നു. ട്യൂബ്ലൈറ്റ്/സി.എഫ്.എല്‍. ഉപയോഗിക്കുന്നതാണ് ഉത്തമം.
*നേരിട്ട് പ്രകാശം മുഖത്തടിക്കുന്നപക്ഷം കണ്ണു പുളിക്കുകയും വേഗം ഉറക്കം വരികയും ചെയ്യും. പ്രകാശം പിറകില്‍നിന്നോ വശങ്ങളില് നിന്നോ പുസ്തകത്തിലേക്കു വീഴത്തക്കവിധത്തിലാവണം പഠന മേശ ക്രമീകരിക്കാന്‍.
*ആവശ്യമുള്ള പഠന സാമഗ്രികള്‍, കുടിക്കാന്‍ വെള്ളം തുടങ്ങിയവ മുറിയില്‍ കരുതിവെക്കണം. ഓരോ കാരണംപറഞ്ഞ് ഇടയ്ക്കിടെ എഴുന്നേറ്റു നടക്കുന്നത് ശ്രദ്ധ മുറിയാന്‍ കാരണമാവുന്നു.
*ശ്രദ്ധയെ ആകര്‍ഷിക്കുന്നതരം ചിത്രങ്ങള്‍, കത്തുകള്‍, ആശംസാ കാര്‍ഡുകള്‍, മുഖം നോക്കുന്ന കണ്ണാടി, സൗന്ദര്യ വര്‍ധകവസ്തുക്കള്‍ എന്നിവയൊന്നും പഠനമേശയ്ക്കരികില് വേണ്ട.
*കിടക്കയില്‍ ഇരുന്ന് പഠിക്കുന്നതു നന്നല്ല. കിടക്കയിലോ സോഫയിലോ കിടന്നുകൊണ്ടുള്ള വായന വേണ്ടേ വേണ്ട. കസേരയില്‍ നിവര്‍ന്നിരുന്നുവേണം വായിക്കാന്‍.
*വയറുനിറച്ച് ആഹാരം കഴിച്ച ശേഷം പഠിക്കാനിരിക്കുന്നത് നിദ്രയെ ക്ഷണിച്ചുവരുത്തും.
*ഇടയ്ക്ക് ശ്രദ്ധ പതറിപ്പോവുന്നവര്, തെല്ലുറക്കെ വായിക്കുന്നതില്‍ തെറ്റില്ല.
*പ്രയാസമേറിയ ഭാഗങ്ങള്‍ ല്ക്കദിസ്ഥമാക്കിയശേഷം, മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കുന്നതായി സങ്കല്‍പ്പിച്ച് ഉറപ്പിക്കണം.
*പ്രധാനഭാഗങ്ങള്‍ പുസ്തകത്തില്‍ അടിവരയിടുന്നതിനുപകരം നോട്ടുബുക്കില്‍ കുറിച്ചുവെക്കണം.
*ഓരോ ദിവസവും പഠനം തുടങ്ങുന്നതിനു മുമ്പായി തലേദിവസത്തെ പാഠങ്ങള്‍ ഓര്‍മിക്കാന്‍ ശ്രമിക്കുകയും വിട്ടുപോവുന്ന ഭാഗങ്ങള്‍ പുസ്തകം നോക്കി പൂരിപ്പിക്കുകയും വേണം.
*വായിച്ചിട്ട് തലയില്‍ കയറുന്നില്ലെങ്കില് പിന്നെ, വഴി ഒന്നേയുള്ളൂ. എഴുതിപ്പഠിക്കുക.
ഡോ.ഹരി എസ്.ചന്ദ്രന്,.
കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റ്
drhari7@hotmail.com