സൈന്യത്തില്‍ ഓഫീസറാവാം
* യു.പി.എസ്.സി. കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷ
സൈന്യത്തില്‍ നേരിട്ട് ഓഫീസറാകാന്‍ അവസരമൊരുക്കുന്ന പരിശീലനപദ്ധതിക്ക് യൂണിയന് പബഌക് സര്‍വീസ് കമ്മീഷന്(യു.പി.എസ്.സി) അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയ്ക്ക്(സി.ഡി.എസ്-2) ഇപ്പോള്‍ അപേക്ഷിക്കാം. സൈന്യത്തില്‍ തിളക്കമാര്‍ന്ന ജോലി മോഹിക്കുന്ന ബിരുദധാരികള്‍ക്ക് മികച്ച അവസരമാണിത്. കര, നാവിക, വ്യോമസേനകളിലായി 509 ഒഴിവുകളാണുള്ളത്. അടുത്ത സപ്തംബര്‍ എട്ടിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പരീക്ഷ നടക്കും. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്(www.upsconline.nic.in).
അവസാനതീയതി: ജൂണ്‍ 24.
ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഹൈദരാബാദിലെ ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയ്നിങ് അക്കാദമി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിനായാണ് സി.ഡി.എസ്. പരീക്ഷ നടത്തുന്നത്. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയ്നിങ് അക്കാദമിയിലെ നോണ്‍ ടെക്നിക്കല്‍ കോഴ്സില്‍ വനിതകള്‍ക്കും അവസരമുണ്ട്. മറ്റിടങ്ങളില്‍ അവിവാഹിതരായ പുരുഷന്മാര്ക്കാണ് അവസരം. യോഗ്യത: ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഓഫീസേഴ്സ് ട്രെയ്നിങ് അക്കാദമി: ബിരുദം/തത്തുല്യം. നേവല്‍ അക്കാദമി: അംഗീകൃത എന്‍ജിനീയറിങ് ബിരുദം. എയര്‍ഫോഴ്സ് അക്കാദമി: 10+2 തലത്തില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ പഠിച്ചുള്ള ബിരുദം അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദം. അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ നിര്‍ദിഷ്ട സമയത്തിനകം യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. നിര്‍ദിഷ്ട ശാരീരിക യോഗ്യത എല്ലാ തസ്തികകള്‍ക്കും ബാധകമാണ്. ഫീസ്: 200രൂപ. പട്ടികവിഭാഗക്കാര്‍ക്കും വനിതകള്‍ക്കും ഫീസില്ല. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ പൂര്‍ണരൂപം കാണുക.
വെബ്സൈറ്റ്: www.upsconline.nic.in വനിതകള്ക്കുംഅവസരം
* സൈന്യത്തിലെ ഓഫീസര്‍ പദവികള്‍ പുരുഷന്മാര്ക്കുമാത്രമല്ല, വനിതകള്‍ക്കും ചേരാവുന്നതാണ്. അവിവാഹിതരായ വനിതകള്‍,വിവാഹ ബന്ധം വിട്ട് പുനര്‍വിവാഹം ചെയ്യാത്തതും കേസുകള്‍ നിലവിലില്ലാത്തുമായ വനിതകള്‍ എന്നിവര്‍ക്കെല്ലാം യു പി എസ് സി നടത്തുന്ന കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷയിലൂടെ ഇപ്പോള്‍ സൈന്യത്തില്‍ ചേരാവുന്നതാണ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. നിര്‍ദിഷ്ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം. വനിതകള്‍ക്ക് അപേക്ഷാ ഫീസില്ലെന്നതും പ്രത്യേകതയാണ്.