ഒരു ചാവറക്കാലം
നവോത്ഥാനനായകനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജീവിതം സിനിമയാകുന്നു. സി.എം.ഐ. സെന്റ് ജോസഫൈന്‍സ് ഫിലിംസിന്റെ ബാനറില്‍ ഫാ. ഡോ. സിബിച്ചന് കളരിക്കല്‍, ഷിബു മിനിടെക് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഒരു ചാവറക്കാലം എന്ന സിനിമയുടെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു.
ജാതിവ്യവസ്ഥയും അനാചാരങ്ങളുംകൊണ്ട് മലീമസമായ 19-ാം നൂറ്റാണ്ടില്‍ ജീവിച്ച തപോധനനായിരുന്നു ചാവറയച്ചന്. കേരളചരിത്രത്തില്‍ സവിശേഷസ്ഥാനമലങ്കരിക്കുന്ന ശ്രീനാരായണഗുരുവിന് മുമ്പുതന്നെ ജാതിക്കും മതത്തിനും അതീതമായി, ഏക ദൈവ സങ്കല്‍പ്പം അവതരിപ്പിച്ച മഹാനാണെന്ന് ചിത്രം സമര്‍ഥിക്കുന്നു.
ഷൈജു കെ. ജോര്‍ജ് സംവിധാനംചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് തോമസുകുട്ടി സെബാസ്റ്റ്യനാണ്. സാധാരണമനുഷ്യരുടെ ജീവിതത്തില്‍ ഇടപെട്ടുകൊണ്ട് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കളമൊരുക്കുന്ന ചാവറയച്ചനെ അവതരിപ്പിക്കാനാണ് ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്.
ചാവറയച്ചനായി വേഷമിടുന്നത് കോട്ടയം പ്രദീപാണ്. കൂടാതെ ടോണി, ബിനു അടിമാലി, ഫ്രാന്‍സിസ്, ഫാ. ആന്റണി കൊച്ചുവീട്ടില്‍, ബ്രദര്‍ ജോര്‍ജ്കുട്ടി, കാവേരി, മീര, മാസ്റ്റര്‍ ജീവന്, മാസ്റ്റര്‍ ഫ്രാഗ്ലിന് റമോ ജോണ്‍സ്, നന്ദകിഷോര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ക്യാമറ: അനില്‍ നാരായണന്.