വായനാദിനത്തില്‍ സബ്ജയിലില്‍ വായനശാല ഒരുക്കി

വായനയുടെ വെളിച്ചം തടവറകളിലെ ഇരുണ്ട മനസ്സുകാര്‍ക്ക് പ്രകാശമേകി. വായന വാരാഘോഷത്തിന്റെ ഭാഗമായി പാവറട്ടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അവര്‍ ശേഖരിച്ച പുസ്തകങ്ങള്‍ ചാവക്കാട് സബ് ജയിലില്‍ എത്തിച്ചത്. ജയില്‍ സൂപ്രണ്ട് എസ്.സുരേഷ്‌കുമാര്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്, പ്രധാന അധ്യാപകന്‍ വി.എസ്. സെബി, ഫാ. പോള്‍ പള്ളിക്കാട്ടില്‍, ഫാ. ജോഷി കണ്ണൂക്കാടന്‍, ജോബി ജോസ്, പി.എഫ്. ജോസ്, പി.വി. ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.