സെന്റ് ജോസഫ്‌സ് റോക്കറ്റ് വിക്ഷേപിച്ചു
ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റോക്കറ്റ് വിക്ഷേപണ മത്സരം നടത്തി.
സര്‍ ഐസക് ന്യൂട്ടന്റെ മൂന്നാം ചലനനിയമത്തെ അടിസ്ഥാനമാക്കി ഒരുക്കിയ വാട്ടര്‍ റോക്കറ്റ് വിക്ഷേപണമത്സരം ആവേശമായി. വിദ്യാര്‍ത്ഥികളുടെ 15 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
ഒഴിഞ്ഞ കോളക്കുപ്പി, സൈക്കിള്‍ വാല്‍ട്യൂബ്, എയര്‍ പമ്പ്, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ വാട്ടര്‍ റോക്കറ്റ് നിര്‍മ്മിച്ചത്. സ്‌കൂളിലെ ഊര്‍ജ്ജ സംരക്ഷണ ക്ലൂബ്ബാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ. ശാസ്ത്രഞ്ജന്‍ പി. ശ്രീജിത്ത് ക്ലൂസ്സെടുത്തു. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങള്‍, ഐ.എസ്.ആര്‍.ഒ. നടത്തുന്ന പരീക്ഷണങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ക്ലൂസ്. പ്രധാനാധ്യാപകന്‍ വി.എസ്. സെബി, ഊര്‍ജ്ജ സംരക്ഷണ ക്ലൂബ്ബ് കണ്‍വീനര്‍ പി.എഫ്. ജോസ്, എ.ഡി. തോമസ്, പി.വി. ലോറന്‍സ്, സുരേഷ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.