പാവറട്ടി സെന്റ് ജോസഫ്സ് പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമം മെയ് 5ന്
ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം പാവറട്ടി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ പഴയകാല സഹപാഠികള്‍ ഒന്നിക്കുന്നു. 1988 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് വിദ്യാലയമുറ്റത്ത് വീണ്ടും എത്തുന്നത്. സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ അഞ്ച് ഡിവിഷനുകളിലെ 200 വിദ്യാര്‍ത്ഥികളാണ് കുടുംബാംഗങ്ങളോടും പ്രിയ അധ്യാപകരോടും കൂടി ഒത്തുകൂടുന്നത്. ധനസഹായവിതരണവും സംഗമപരിപാടികളില് ഉള്‍പ്പെടുത്തും. സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമം മെയ് 5ന് 2ന് പി.സി. ചാക്കോ എം.പി. ഉദ്ഘാടനം ചെയ്യും. പി.എ. മാധവന് എം.എല്‍.എ. അധ്യക്ഷനാകും. സ്കൂള്‍ മാനേജര്‍ റവ. ഫാ. ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തും. പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന് സ്നേഹനിധി സമര്‍പ്പണം നടത്തും. സി.എഫ്. ഷാജു, വിജോ തരകന്, പി.ജെ. തോമസ്, എന്‍.ജെ. ജിജോ, സജി ചിറമ്മന്, രഘു എസ്.എന്നിവര്‍ നേതൃത്വം നല്‍കും.


