ശബ്ദരഹിത വിമാനം: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അന്തിമ റൌണ്ടില്‍
ശബ്ദരഹിത വിമാനം സൃഷ്ടിച്ചെടുക്കുന്നതിനു ഫ്രഞ്ച് വിമാനക്കമ്പനി എയര്‍ബസ് സംഘടിപ്പിച്ച എന്‍ജിനീയറിംഗ് മത്സരത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഘം അവസാന റൌണ്ടിലെത്തി. ചെന്നൈ എസ്ആര്‍എം സര്‍വകലാശാലയിലെ വിദ്യാര്‍ഥികളായ അനിത മൊഹില്, ബാലകൃഷ്ണന് എസ്. മുരളി, മൈക്കേല്‍ തോമസ് എന്നിവരാണ് അധ്യാപകനായ ശക്തിവേല്‍ കാശിനാഥിന്റെ മേല്‍നോട്ടത്തില്‍ നേട്ടത്തിന് അടുത്ത് എത്തിയത്.
എയര്‍ബസും യുനെസ്കോയും ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. പരിസ്ഥിതി സൌഹൃദ വ്യോമയാന വ്യവസായത്തിന് പുതിയ ആശയങ്ങള്‍ ആവിഷ്കരിക്കാന്‍ 2008ലാണ് ഫ്ളൈ യുവര്‍ ഐഡിയാസ് എന്ന പേരില്‍ മത്സരത്തിനു തുടക്കമിട്ടത്. ജെറ്റ് വിമാനത്തിന്റെ പുക നിര്‍ഗമന ഭാഗം ക്രമീകരിച്ചുകൊണ്ടാണ് പരീക്ഷണം മുന്നേറിയത്.
82 രാജ്യങ്ങളില്‍ നിന്നുള്ള 618 ടീമുകളിലായി 6000 വിദ്യാര്‍ഥികളാണു മത്സരത്തില്‍ പങ്കെടുത്തത്. ഓസ്ട്രേലിയ, ബ്രസീല്‍, ഇറ്റലി, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളും അവസാന റൌണ്ടില്‍ എത്തിയിട്ടുണ്ട്. സ്വന്തം ആശയങ്ങള്‍ ഓരോ സംഘവും ജൂണ്‍ 12നകം ഫ്രാന്‍സിലെ ടൊളൂസിലെ എയര്‍ബസ് ആസ്ഥാനത്ത് നല്‍കണം. 14ന് പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് വിജയിയെ പ്രഖ്യാപിക്കും. വിജയിക്കുന്ന സംഘത്തിന് 30,000 യൂറോയും (21 ലക്ഷം രൂപയോളം) റണ്ണര്‍ അപ്പിന് 15,000 യൂറോയും സമ്മാനത്തുക ലഭിക്കും. എന്‍ജിനീയറിംഗ്, മാര്‍ക്കറ്റിംഗ്, ബിസിനസ് സയന്‍സ്, ഫിലോസഫി ഡിസൈന്‍ എന്നീ കോഴ്സുകളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പി എച്ചഡി ചെയ്യുന്ന മൂന്നോ അഞ്ചോ വിദ്യാര്‍ഥികളടങ്ങുന്ന സംഘത്തിനാണ് മത്സരിക്കാന്‍ അര്‍ഹത.