പ്ലസ് ടു ക്കാര്‍ക്ക് നേവിയില്‍ ബി. ടെക് . പഠനം ഒപ്പം ജോലിയും
നേവിയിലെ 10+2 കേഡറ്റ് (ബി.ടെക്.) എന്‍ട്രി സ്കീമിലേക്ക് അവിവാഹിതരായ ആണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലുവര്‍ഷ ബി.ടെക്. കോഴ്സിലേക്ക് (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്) പ്രവേശനം ലഭിക്കും. ഏഴിമലയിലെ നേവല്‍ അക്കാദമിയിലായിരിക്കും പരിശീലനം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേവിയില്‍ മികച്ച ശമ്പളത്തോടെ ജോലിയും പ്രതീക്ഷിക്കാം.
പ്രായം: പതിനേഴ്-പത്തൊന്‍പതര വയസ്സ്.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയില്‍ മൊത്തം 70 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള സീനിയര്‍ സെക്കന്‍ഡറി (10+2 പാറ്റേണ്‍)/തത്തുല്യം. പത്താംതരത്തില്‍/പ്ലസ് ടു തലത്തില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. നിര്‍ദിഷ്ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി: ജൂണ്‍ 20.
വെബ്സൈറ്റ്: www.nausena-bharti.nic.in