പ്ളസ് വണ്‍ പ്രവേശനം: സ്റേ അനുവദിച്ചില്ല
സംസ്ഥാനത്തെ പ്ളസ് വണ്‍ പ്രവേശനത്തില്‍നിന്നു സിബിഎസ്ഇ സ്കൂള്‍ തല പത്താംക്ളാസ് പരീക്ഷയെഴുതിയവരെ മാറ്റിനിര്‍ത്താമെന്ന സര്‍ക്കാര്‍ നയം അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി. മുസ്ലിം സര്‍വീസ് സൊസൈറ്റിയും ഏതാനും വിദ്യാര്‍ഥികളുമാണു ഹര്‍ജി നല്‍കിയത്.
ഹൈക്കോടതി ഉത്തരവ് സ്റേ ചെയ്യുന്നതിനു വിസമ്മതിച്ച ജസ്റീസുമാരായ ബി.എസ് ചൌഹാനും ദീപക് മിശ്രയുമടങ്ങിയ അവധിക്കാല ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. വിഷയം വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്നതാണെന്നു നിരീക്ഷിച്ച കോടതി, കേസ് ഈ മാസം 11 ന് പരിഗണിക്കുമെന്നും വ്യക്തമാക്കി.



