നോക്കിയ ഫാബ്ലെറ്റ് വിപണിയിലേക്കെന്നു സൂചന; ലൂമിയ 1030 പണിപ്പുരയില്‍
സാംസങ്, ലെനോവോ തുടങ്ങിയ കമ്പനികള്‍ അരങ്ങുവാഴുന്ന ഫാബ്ലെറ്റ് വിപണിയിലേക്ക് നോക്കിയ എത്തുന്നതായി റിപ്പോര്‍ട്ട്. ഫാബ്ലെറ്റു വിപണിയിലേക്ക് നോക്കിയ എത്തുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഫ്രഞ്ച് വെബ്സൈറ്റില്‍ ലൂമിയ 1030 എന്നു പേരിട്ടിരിക്കുന്ന ലൂമിയ ശ്രേണിയിലെ പുതിയ മോഡലിനെ കുറിച്ചുള്ള റിപ്പോര്‍ട്ട്, ചിത്രം സഹിതം എത്തിയിരിക്കുന്നത്. വലിയ സ്ക്രീനുള്ള മൊബൈലില്‍ മൂന്നു കോളം ടൈലുകളാണുള്ളത്. സിയാന് നിറത്തിലുള്ള മോഡലിനു ലൂമിയ 920ക്കു സമാനമായി ബോഡിയാണുള്ളത്. എന്നാല്‍ സ്ക്രീന്‍ സൈസിലുള്ള മാറ്റമാണ് ഫാബ്ലെറ്റിലേക്കു വിരല്‍ ചൂണ്ടുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നോക്കിയ പുതിയ ഫോണ്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാബ്ലെറ്റു വിപണിയില്‍ എത്തിക്കുമെന്ന് നോക്കിയ സിഇഒ നേരത്തെ വ്യക്തമാക്കിയിരുന്നു.



