ഒരേ ക്ലാസ്സില്‍ ഒരു ബഞ്ചിലിരുന്ന് പഠിക്കാന്‍ സഹോദരങ്ങള്‍ പ്രവേശനോത്സവത്തിനെത്തി
ഒരേ ക്ലാസില്‍ ഒരു ബഞ്ചിലിരുന്നു പഠിക്കാന്‍ ഒത്തൊരുമയോടെ സഹോദരങ്ങളായ മൂവര്‍സംഘം എത്തി. പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവത്തിന് എത്തിയത് ചിറ്റാട്ടുകര സ്വദേശി പഴുന്നാന ജെയ്‌സണ്‍ന്റെയും പെരുവല്ലൂര്‍ ഗവ. യു.പി. സ്‌കൂളിലെ അധ്യാപിക മിനിയുടെയും മക്കളാണ്. കിരണ്‍, കെവിന്‍, കെല്‍വിന്‍ എന്നിവര്‍. 2003 ജൂണ്‍ 19ന് മദര്‍ ആസ്പത്രിയിലാണ് ജനനം. ഒരേ സമയത്താണ് ജനനം എങ്കിലും ആരാകണമെന്നാണ് അഗ്രഹം എന്ന് ചോദിച്ചാല്‍ ഇവര്‍ പറയും പോലീസ്, എന്‍ജിനിയര്‍ എന്നിങ്ങനെയാണ് ആഗ്രഹം എന്ന്. മൂന്ന് സഹോദരങ്ങളെയും അതിശയത്തോടെയാണ് കൂട്ടുകാര്‍ എതിരേറ്റത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, ഫാ. ജോഷി കണ്ണൂക്കാടന്‍ എന്നിവര്‍ ചേര്‍ന്ന് സഹോദരങ്ങളെ സ്വീകരിച്ചു.



