പഠനത്തോടൊപ്പം സമ്പാദ്യശീലവും രുചിയേറ്റാന്‍ കുട്ടിക്കൈകളിലൊരുങ്ങി 'സ്വാദ്'
പെരുമ്പിലാവ്:പഠനത്തോടൊപ്പം കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പെരുമ്പിലാവ് ടി.എം.വി.എച്ച്. സ്കൂളിലെ പ്രവൃത്തി പരിചയ ക്ലബ്ബ് പ്രവര്‍ത്തനം തുടങ്ങി. കുട്ടികള്‍ ശേഖരിക്കുന്ന മാങ്ങ, നാരങ്ങ, നെല്ലിക്ക എന്നിവ ഉപയോഗിച്ചുള്ള അച്ചാര്‍ നിര്‍മ്മാണമാണ് ക്ലബ്ബ് നടത്തുന്നത്. സ്കൂളിലെ പാചകപ്പുരയില്‍ വെച്ച് ഇവ കുട്ടികള്‍ തന്നെ അച്ചാറാക്കി മാറ്റുന്നു. തുടര്‍ന്ന് ഇവ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി വില്പന നടത്തും.
'സ്വാദ്' എന്ന പേരാണ് അച്ചാറിന് നല്‍കിയിരിക്കുന്നത്. സ്കൂളില്‍ തന്നെ അച്ചാറിന് ആവശ്യക്കാര്‍ ഏറെയുണ്ട്. സ്കൂളിന് സമീപത്തുള്ള കടകളിലും അച്ചാര്‍ വിതരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് കുട്ടികള്‍. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ ലിസ മാത്യു, അധ്യാപകരായ ഡെന്നീസ് മങ്ങാട്, ബീന പി.വി., വിപിനി ജോയ്, വിദ്യാര്‍ത്ഥികളായ മോഹന്‍ദാസ്, ഷക്കീര്‍ എന്നിവര്‍ നേതൃത്വം നല്കി.