ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനം
സെന്റ് ജോസഫ് സ്കൂളില്‍ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ കളക്ടര്‍ എം.എസ്. ജയ നിര്‍വഹിച്ചു. 15 ക്ലബ്ബുകളാണ് പ്രവര്‍ത്തനം തുടങ്ങിയത്. സ്കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സീസ് കണിച്ചിക്കാട്ടില്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഫാ. ജേക്കബ്ബ് ഞെരിഞ്ഞാംപിള്ളി, പ്രധാനാധ്യാപകന് ഫ്രാന്‍സീസ് സേവിയര്‍, അധ്യാപകരായ വി.എസ്. സെബി, സുരേഷ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.








