പാവറട്ടി സെന്റ് ജോസഫ് എച്ച്.എസ്.എസ്. സോണ്‍ ചാമ്പ്യന്മാര്
ജില്ലാ ക്രിക്കറ്റ് അസോസിയേഷന് നടത്തുന്ന ജില്ലാതല സ്കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചൊവ്വാഴ്ച കുന്നംകുളത്ത് നടന്ന മത്സരത്തില്‍ ഗുരുവായൂര്‍ പൂള് ചാമ്പ്യന്മാരായ സെന്റ് ജോസഫ് എച്ച്.എസ്.എസ്. പാവറട്ടി എ ടീം എട്ട് റണ്‍സിന് കുന്നംകുളം പൂള് ചാമ്പ്യന്മാരായ ബഥനി സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. എ ടീമിനെ പരാജയപ്പെടുത്തി സോണ്‍ ചാമ്പ്യന്മാരായി.
പഴയന്നൂരില്‍ നടന്ന മത്സരത്തില്‍ ജി.എം.ബി.എച്ച്.എസ്.എസ്. വടക്കാഞ്ചേരി സെന്റ് ജോസഫ്സ് പങ്ങാരപ്പള്ളിയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി പൂള് ചാമ്പ്യന്മാരായി.



