സ്കൂള്‍ കായിക മത്സരങ്ങള്‍ തുടങ്ങി
പാവറട്ടി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കായിക മത്സരങ്ങള്‍ക്ക് തിരി തെളിഞ്ഞു. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും അമ്പെയ്ത്ത് താരവുമായ സോളമന് തോമാസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സീസ് കണിച്ചിക്കാട്ടില്‍ അധ്യക്ഷനായി. ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, പി.ടി.എ. പ്രസിഡന്റ് ഡേവീസ് പുത്തൂര്‍, സ്റ്റാഫ് സെക്രട്ടറി വി.എസ്. സെബി എന്നിവര്‍ പ്രസംഗിച്ചു.


