മുല്ലശ്ശേരി ഉപജില്ലാ ശാസ്ത്രമേള: പാവറട്ടി സെന്റ്ജോസഫ് ജേതാക്കള്‍
മുല്ലശ്ശേരി ഉപജില്ല ശാസ്ത്രമേളയില്‍ പ്രവൃത്തിപരിചയമേള ഹയര്‍ സെക്കന്‍ഡറി സയന്‍സ്, ഹയര്‍ സെക്കന്‍ഡറി, സോഷ്യല്‍ സയന്‍സ് ഹയര്‍ സെക്കന്‍ഡറി, കണക്ക് ഹയര്‍ സെക്കന്‍ഡറി ഹൈസ്കൂള്‍, യു.പി., ഐ.ടി. ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെല്ലാം പാവറട്ടി സെന്റ്ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി ഒന്നാമതെത്തി. പ്രവൃത്തി പരിചയമേള ഹൈസ്കൂള്‍, യു.പി.വിഭാഗം സയന്‍സ്, ഹൈസ്കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് ഹൈസ്കൂള്‍, യു.പി. വിഭാഗം ഓവറോള്‍ ജേതാക്കളായാണ് പാവറട്ടി ക്രൈസ്റ്റ്കിങ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂള്‍ മുന്നിലെത്തിയത്. സയന്‍സ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഓവറോള്‍ ഒന്നാംസ്ഥാനം പങ്കിട്ട് വെന്മേനാട് എം.എ.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളും മികച്ച വിജയം നേടി. മറ്റു വിഭാഗങ്ങളിലെ ഓവറോള്‍ ജേതാക്കള്‍: പ്രവൃത്തിപരചിയം എല്‍.പി (സി.കെ.സി.എല്‍.പി. സ്കൂള്‍ പാവറട്ടി), സയന്സ്യു.പി (വാണിവിലാസം സ്കൂള്‍, പാടൂര്‍), എല്‍.പി. വിഭാഗം (സി.കെ.സി. ഇംഗ്ലീഷ് മീഡിയം എല്‍.പി. സ്കൂള്‍, പാവറട്ടി), സോഷ്യല്‍ സയന്‍സ് എല്‍.പി. വിഭാഗം (ഹിന്ദു യു.പി. സ്കൂള്‍, മുല്ലശ്ശേരി), സി.കെ.സി.എല്‍.പി. സ്കൂള്‍ പാവറട്ടി), കണക്ക് എല്‍.പി. വിഭാഗം സെന്റ്ജോസഫ്സ് എല്‍.പി.എസ്. പള്ളിനട, പാവറട്ടി), ഐ.ടി. വിഭാഗം എല്‍.പി (വാണിവിലാസം യു.പി. സ്കൂള്‍, പാടൂര്‍). സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസകാര്യ ചെയര്മാന് ആര്.പി. ബഷീര്‍ അധ്യക്ഷനായി. എഇഒ ടി.സി. അനിതകുമാരി സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.ആര്. നസീബുല്ല, സി.എ. ജോയ്, പി. ജയന്, സി.ടി. ജാന്‍സി, എം.വി. രാധാകൃഷ്ണന്, കെ. അബ്ദുള്‍റസാഖ് എന്നിവര്‍ പ്രസംഗിച്ചു.




