ഉപജില്ലാ കായികമേള ചാമ്പ്യന്മാര്‍
ഉപജില്ലാ കായികമേള ചാമ്പ്യന്മാര്‍.
മുല്ലശ്ശേരി ഉപജില്ലാ കായികമേള അത്‌ലറ്റിക്‌സില്‍ പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഗെയിംസില്‍ മുല്ലശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഓവറോള്‍ ചാമ്പ്യന്‍മാരായി. അത്‌ലറ്റ്ക്‌സില്‍ പാവറട്ടി സി.കെ.സി.ജി.എച്ച്.എസും ഗെയിംസില്‍ പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും രണ്ടാംസ്ഥാനം നേടി. സമാപനസമ്മേളനം പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് വിമല സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി എഇഒ ടി.ഡി. ശാന്തകുമാരി അധ്യക്ഷയായി. പാവറട്ടി എസ്‌ഐ പി.ആര്‍. ബിജോയ് ട്രോഫികള്‍ വിതരണം ചെയ്തു. ഫാ. ഫ്രാന്‍സീസ് കണിച്ചിക്കാട്ടില്‍, ഫാ. ജേയ്ക്കബ്ബ് ഞെരിഞ്ഞാമ്പിള്ളി, ഫ്രാന്‍സീസ് സേവിയാര്‍, ടി.ടി. പയസ് എന്നിവര്‍ പ്രസംഗിച്ചു.



