ശാസ്ത്രമേളയിലെ തിളക്കം: സ്കൂളിന് ആദരം
സംസ്ഥാന ശാസ്ത്രമേളയില്‍ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട പാവറട്ടി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ ട്രോഫി നല്കി ആദരിച്ചു. ശാസ്ത്രമേളയില്‍ പങ്കെടുത്ത് 'എ' ഗ്രേഡ് നേടിയ 20 വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ശാസ്ത്രമേളയില്‍ രണ്ടിനങ്ങളില്‍ ഒന്നാംസ്ഥാനവും മൂന്ന് ഇനത്തില്‍ രണ്ടാംസ്ഥാനവും ഒരിനത്തില്‍ മൂന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി. സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ രണ്ടാംസ്ഥാനം നേടിയ ബോള്‍ ബാറ്റ് മിന്റന്‍ ടീം അംഗങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്കി.
സ്കൂള്‍ പി.ടി.എ. സംഘടിപ്പിച്ച പ്രതിഭാസസംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.സി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഡേവീസ് പുത്തൂര്‍ അധ്യക്ഷനായി. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് വിമല സേതുമാധവന് , വാര്‍ഡ് അംഗം ഫ്രാന്‍സിസ് പുത്തൂര്‍, പ്രിന്‍സിപ്പല്‍ ഫാ. ജെയ്ക്കബ് ഞെരിഞ്ഞാമ്പിള്ളി, പ്രധാനാധ്യാപകന് ഫ്രാന്‍സിസ് സേവ്യര്‍, സ്റ്റാഫ് സെക്രട്ടറി വി.എസ്. സെബി, ഫാ.ജോസഫ്, കെ.ജെ. ജെയിംസ്, ജെറോം ബാബു എന്നിവര്‍ പ്രസംഗിച്ചു.



