പാവറട്ടി സെന്റ് ജോസഫിന് എം.എല്‍.എ. ഉപഹാരം നല്കി
നൂറുമേനി വിജയംകൊയ്ത പാവറട്ടി സെന്റ് ജോസഫിന് എം.എല്‍.എ. ഉപഹാരം നല്കി. സ്കൂളില്‍ സ്മാര്ട്ട്ു കഌസ്സ് റൂം നിര്മ്മി ക്കാന്‍ അഞ്ചുലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചു. സ്കൂളില്‍ നടന്ന അനുമോദന യോഗത്തിലാണ് പി.എ. മാധവന് എം.എല്‍.എ. പ്രഖ്യാപനം നടത്തിയത്. ജില്ലയിലെ നൂറുശതമാനം വിജയംനേടിയ സ്കൂളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥി കള്‍ പരീക്ഷയെഴുതിയത് പാവറട്ടി സെന്റ് ജോസഫ് സ്കൂളിലാണ്. അനുമോദനയോഗം ഫാ. ഫ്രാന്സിനസ് കണിച്ചിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് ഫ്രാന്സിതസ് സേവ്യര്‍, ഫാ. ഫ്രാന്‍സി സ് കണിച്ചിക്കാട്ടില്‍, ഫാ. ജേക്കബ് ഞെരിഞ്ഞാംപിള്ളി എന്നിവര്‍ ചേര്ന്നാ ണ് ട്രോഫി ഏറ്റുവാങ്ങിയത്. ഫാ. പോള്‍ പള്ളിക്കാട്ടില്‍, ഫാ. ജോഷി കണ്ണൂക്കാടന്‍, ഡേവിസ് പുത്തൂര്‍, വി.എസ്. സെബി എന്നിവര്‍ പ്രസംഗിച്ചു.



