നാല്പത് മണിക്കൂര്‍ ആരാധനയ്ക്കും തിരുനാളിനും കൊടിയേറ്റി
സെന്റ് തോമസ് ആശ്രമ ദേവാലയത്തിലെ നാല്പത് മണിക്കൂര്‍ ആരാധനയ്ക്കും വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിനും കൊടിയേറ്റി. ഫാ. ജോസഫ് ആലപ്പാട്ട് കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചു. ഫാ. ജോഷി കണ്ണൂക്കാടന്‍, ഫാ. പോള്‍ പള്ളിക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ദേവാലയത്തില്‍ കുര്‍ബ്ബാന, നൊവേന എന്നിവ നടന്നു. 25, 26, 27 (വ്യാഴം, വെള്ളി, ശനി) തീയതികളിലാണ് നാല്പത് മണിക്കൂര്‍ ആരാധാന.
ആദ്യ ദിവസമായ വ്യാഴാഴ്ച രാവിലെ 6.30ന് ഫാ. വര്‍ഗ്ഗീസ് വിതയത്തിലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, സന്ദേശം, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടക്കും. ഏഴിന് ഫാ. ജോര്‍ജ്ജ് തോട്ടാന്റെ നേതൃത്വത്തില്‍ സമൂഹാരാധനയും നടക്കും. വെള്ളിയാഴ്ച ഫാ. ജോസ് പയ്യപ്പിള്ളി പ്രാര്ത്ഥാനാകര്മ്മങ്ങള്ക്ക് നേതൃത്വം നല്‍കും. ശനിയാഴ്ച ആറിന് ദിവ്യബലി, വചനസന്ദേശം, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടക്കും. ഫാ. ഡേവിസ് പുലിക്കോട്ടില്‍, ഫാ. ജേക്കബ്ബ് നാലുപറയില്‍, ഫാ. തോമസ് ചക്കാലമറ്റത്ത് എന്നിവര്‍ കാര്‍മികത്വം വഹിക്കും.
വൈകീട്ട് 6.30ന് ദിവ്യബലിക്കുശേഷം രൂപംഎഴുന്നള്ളിപ്പ് നടക്കും. ഫാ. ജോഷി കണ്ണൂക്കാടന്‍ കാര്‍മികനാകും. എട്ടിന് വി. കൊച്ചുത്രേസ്യയുടെ വളയെഴുന്നള്ളിപ്പ് പള്ളിയങ്കണത്തില്‍ എത്തും. തുടര്‍ന്ന് ലദീഞ്ഞ്.
തിരുനാള്‍ ദിവസമായ ഞായറാഴ്ച രാവിലെ 6.30ന് വി. കുര്‍ബ്ബാന, പത്തിന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, പ്രദക്ഷിണം, തിരുശേഷിപ്പ് ചുംബനം എന്നിവ നടക്കും. ഫാ. കുരിയന്‍ പുത്തന്‍പുരയ്ക്കല്‍, ഫാ. ജൂലിയസ് അറയ്ക്കല്‍ എന്നിവര്‍ കാര്‍മികരാകും. വൈകീട്ട് 6.30ന് കലാസന്ധ്യ.
തിരുനാളിനോടനുബന്ധിച്ച് 24 വരെ നവനാള്‍ തിരുകര്‍മ്മങ്ങള്‍ നടക്കും. 21ന് (ഞായര്‍) രാവിലെ ദേവാലയത്തിന്റെ ശതോത്തര രജതജൂബിലി ഉദ്ഘാടനം നടക്കും.



