സാമ്പത്തിക ശേഷി ഉള്ളവര്‍ക്ക് ഉന്നത ബിരുദം എന്ന നയം സ്വീകാര്യമല്ല -സി.എന്‍. ജയദേവന്
വിദ്യാഭ്യാസമേഖലയില്‍ സാമ്പത്തിക ശേഷി ഉള്ളവര്‍ക്ക് ഉന്നത ബിരുദം എന്ന നയം സ്വീകാര്യമല്ലെന്ന് സി.എന്‍. ജയദേവന് എം.പി. അഭിപ്രായപ്പെട്ടു. പാവറട്ടി സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ശതോത്തര ദശാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവമാതാ എജുക്കേഷണന് കൗണ്‍സിലര്‍ റവ. ഫാ. അനില്‍ കോങ്കോത്ത് അധ്യക്ഷനായി. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് വിമല സേതുമാധവന് മുഖ്യപ്രഭാഷണം നടത്തി. ചാവക്കാട് ഡിഇഒ കെ.ആര്. സേതുമാധവന് വിദ്യാര്‍ഥി സഹായനിധി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഫാ. ജോസഫ് ആലപ്പാട്ട്, പ്രിന്‍സിപ്പല്‍ റവ. ഫാ. ജേക്കബ് ഞെരിഞ്ഞാംപിള്ളി, വാര്‍ഡ് മെമ്പര്‍ ഫ്രാന്‍സിസ് പുത്തൂര്‍, പി.ടി.എ. പ്രസിഡന്റ് ഡേവിസ് പുത്തൂര്‍, പ്രധാന അധ്യാപകന് ഫ്രാന്‍സിസ് സേവ്യര്‍ എം.സി. എന്നിവര്‍ സംസാരിച്ചു. സ്മാര്‍ട്ട് ക്ലൂസ് റൂം നവീകരണം, 110 വിദ്യാര്‍ഥികളെ ദത്തെടുക്കല്‍, വിദ്യാലയസമുച്ചയം മോടിപിടിപ്പിക്കല്‍, നിര്‍ധന വിദ്യാര്‍ഥി സംരക്ഷണ നിധി രൂപവത്കരണം, ചാവറ വര്‍ഷാചരണം, കലാ കായിക ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍ എന്നിവ ശതോത്തര ദശാബ്ദിയോടനുബന്ധിച്ച് നടപ്പാക്കും. 1905 ല്‍ കര്‍മ്മലീത്താ സംന്യാസിമാരാണ് സ്കൂള്‍ സ്ഥാപിച്ചത്.




