പാവറട്ടി-മനപ്പടി റോഡ് വികസനത്തിന് വിദ്യാര്‍ഥികള്‍ കൈകോര്‍ത്തു
പാവറട്ടി- മനപ്പടി അപകടവളവ് ഒഴിവാക്കുന്നതിനായി പാവറട്ടി സെന്റ് ജോസഫ്സിലെ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുക റോഡ് വികസനസമിതിക്ക് നല്കി. സ്കൂളിലെ റോഡ് സുരക്ഷാ ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ സര്‍വ്വീസ് സ്കീം വഴി സ്വരൂപിച്ച 25,000 രൂപയാണ് വികസനസമിതിക്ക് കൈമാറിയത്.
മനപ്പടി വളവില്‍ അപകടങ്ങള്‍ കുറക്കുന്നതിനായാണ് ബന്ധപ്പെട്ട അധികാരികളുടെയും ജനപ്രതിനിധികളുടെയും സാമൂഹിക പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ റോഡ് വികസന സമിതി രുപത്കരിച്ചത്.
സ്കൂള്‍ പ്രധാനാധ്യാപകന് ഫ്രാന്‍സിസ് സേവ്യര്‍ പഞ്ചായത്ത് പ്രസിഡന്റ് വിമല സേതുമാധവന് സ്വരൂപിച്ച തുക കൈമാറി. പാവറട്ടി പോലീസ് ഗ്രേഡ് എസ് ഐ എന്‍.എസ്. ജയകുമാര്‍, സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട്, പ്രിന്‍സിപ്പല്‍ ഫാ. ജേക്കബ് ഞെരിഞ്ഞാംപിള്ളി, പി.ടി.എ. പ്രസിഡന്റ് ഡേവിസ് പുത്തൂര്‍, വാര്‍ഡ് അംഗം ജോണ്‍ വായനാടന്‍, ഫാ. ജോഷി കണ്ണൂക്കാടന്‍ ഫാ. വര്‍ഗ്ഗീസ് കാക്കശ്ശേരി. അധ്യാപകരായ ജോബി ജോഫി, സുരേഷ് ജോര്‍ജ്ജ്, കെ.ഡി. ജോയ്, വി.എസ്. സെബി എന്നിവര്‍ പങ്കെടുത്തു.