സെന്റ് ജോസഫ്സില്‍ എച്ച്.എസ്.എസ്. കെയര്‍
സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സൗഹൃദ ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ എച്ച്.എസ്.എസ്. കെയര്‍ പ്രവര്‍ത്തനം തുടങ്ങി. ഗുരുവായൂര്‍ ജോയിന്റ് ആര്.ടി.ഒ. എ.പി. അശോക്കുമാര് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷനായി. റോഡ് സുരക്ഷയുടെ ഭാഗമായി സ്കൂള്‍ പുറത്തിറക്കിയ 'അമിതവേഗം അപകടം' എന്ന് രേഖപ്പെടുത്തിയ വാഹനങ്ങളുടെ സ്റ്റിക്കര്‍ പ്രകാശനം എസ്ഐ പി.പി. ജോയ് നിര്‍വ്വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എസ്. അയ്യപ്പന്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. മനോജ്കുമാര്‍, പ്രിന്‍സിപ്പല്‍ ഫാ. ജേക്കബ്ബ് ഞെരിഞ്ഞാംപിള്ളി, പ്രധാന അധ്യാപകന് ഫ്രാന്‍സിസ് സേവ്യര്‍, എച്ച്.എസ്.എസ്. കെയര്‍ റോബിന്‍സ് എന്നിവര്‍ സംസാരിച്ചു.



