പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സെന്റ് ജോസഫ്സിലെ നവാഗതര്‍ക്ക് പുസ്തകങ്ങള്‍ നല്കി
പാവറട്ടി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിലെ നവാഗതര്‍ക്ക് നോട്ടുപുസ്തകങ്ങള്‍ നല്കി. 1988-ലെ എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് 500 പുസ്തകങ്ങള്‍ നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് വിമല സേതുമാധവന് പുസ്തകങ്ങള്‍ സ്കൂള്‍ പ്രധാനാധ്യാപകന് വി.എസ്. സെബിയ്ക്ക് കൈമാറി. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷ്യം വഹിച്ചു. 1988 എസ്.എസ്.എല്‍.സി. ബാച്ച് പ്രസിഡന്റ് സി.എഫ്. ഷാജു, വി.ജെ. തോമസ്, ഡെസ്മന്‍ ഒലക്കേങ്കില്‍, എ.ജെ. ഷെറി, അക്ബര്‍ അലി, വിന്‍സന്റ് ചീരന്‍, എ. മനോജ്കുമാര്‍, പി.വി. ധര്മ്മരാജന് എന്നിവര്‍ പ്രസംഗിച്ചു.



