സോഷ്യല്‍ സര്‍വീസ് സ്‌കീം
പൊതുസമൂഹത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം തുടങ്ങി. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ പി.എസ്. ജയന്‍ ഉദ്ഘാടനം ചെയ്തു. കണിയന്ത്ര ഹംസയില്‍ നിന്നും ആദ്യതുക സ്വീകരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് ആധ്യക്ഷ്യം വഹിച്ചു. പ്രധാന അധ്യാപകന്‍ വി.എസ്. സെബി, ഫാ. പോള്‍ പള്ളിക്കാടില്‍, ജോബി ജോസ് ഇ., സി.ജി. വര്‍ഗീസ്, സി.വി. രശ്മി, റോളി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.



