സെന്റ് ജോസഫ്‌സില്‍ മഴക്കാല രോഗ ബോധവത്കരണം
സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മഴക്കാല രോഗ ബോധവത്കരണം തുടങ്ങി. വിദ്യാര്‍ത്ഥികളെ പരിശോധന നടത്തി രോഗനിര്‍ണ്ണയവും സൗജന്യ തുടര്‍ ചികിത്സയും നല്‍കും. ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയര്‍മാന്‍ പി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.
ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷനായി. ഡോ. ബീനാ മൊയ്തീന്‍, പ്രധാന അധ്യാപകന്‍ വി.എസ്. സെബി, വിന്നി ജോര്‍ജ്, ഇ.എന്‍. ജോസഫ്, എ.ഡി. തോമസ്, ഫാ. പോള്‍ പള്ളിക്കാട്ടില്‍, ഫാ. ജോഷി കണ്ണൂക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.